കെ.എ.എസ് പരീക്ഷ: 22ന് എല്ലാ സ്‌കൂളുകള്‍ക്കും അവധി

തിരുവനന്തപുരം: കെ.എ.എസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഈ മാസം 22ന് പൊതുവിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പകരം പ്രവൃത്തിദിനം പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. പരീക്ഷാ സെന്ററുകളായി നിശ്ചയിക്കപ്പെട്ട സ്കൂളുകൾക്ക് നേരത്തെ അവധി നൽകിയിരുന്നു.

സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും പരീക്ഷ നടക്കുന്നതിനാല്‍ അധ്യയനത്തെ ബാധിക്കുമെന്നതിനാലാണ് തീരുമാനം. 1534 കേന്ദ്രങ്ങളിലായി നാലു ലക്ഷത്തിലേറെപ്പേരാണ് പരീക്ഷ എഴുതുന്നത്.

SHARE