കാസര്‍കോട് രണ്ട് എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: ജില്ലയില്‍ കൊവിഡ്19 സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് എംഎല്‍എമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ എന്നിവരാണ് വീട്ടില്‍ നിരീക്ഷണത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ സ്ഥിരീകരിച്ചയാള്‍ക്കൊപ്പം കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലുമാണ് പങ്കെടുത്തത്. കൊവിഡ് ബാധിതന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെയായിരുന്ന കാസര്‍കോട് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ടായിട്ടുണ്ട്. നേരത്തെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇത് ഭേദമായിരുന്നു.

SHARE