കാസർകോട് അഡൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: അഡൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ അഡൂരിലെ രാധാകൃഷ്ണന്‍ (39), ഭാര്യ പ്രസീത (33), മക്കളായ കാശിനാഥ് (ആറ്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

SHARE