മാധ്യമപ്രവര്‍ത്തകന് വെട്ടേറ്റു

കാസര്‍ഗോഡ്: മലബാര്‍ വാര്‍ത്ത ലേഖകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സേതു ബങ്കളത്തിന് വെട്ടേറ്റു. നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ചൂതാട്ട മാഫിയെ കുറിച്ചുള്ള വാര്‍ത്തയാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

ഗുരുതരമായി പരിക്കേറ്റ സേതുവിനെ നീലേശ്വരം ആസ്പത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവത്തില്‍ പുതുക്കൈ സ്വദേശി മിഥുനെതിരെ നീലേശ്വരം പൊലീസ് കേസ്സെടുത്തു.

SHARE