യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

Close up of male hands in bracelets behind back

ആലപ്പുഴ: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശികളായ അജ്മല്‍, സഹല്‍ എന്നിവരാണ് സേലത്തു നിന്ന് പിടിയിലായത്. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാനെ ഇവര്‍ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ കേസിലെ മൂന്ന് പ്രതികളും അറസ്റ്റിലായി.

കേസിലെ ഒന്നാംപ്രതി ഷിയാസ് നേരത്തെ തിരുവനന്തപുരം കിളിമാനൂരില്‍ അറസ്റ്റിലായിരുന്നു. കായംകുളം സ്വദേശികളായ അജ്മല്‍, സഹല്‍ എന്നിവരെ സേലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ബാറിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഷിയാസ് പിടിയിലായതിനു പിന്നാലെ അജ്മലും സഹലും കായംകുളം മുതുകുളത്ത് എത്തുകയും പിന്നീട് കൊച്ചി വഴി സേലത്തേക്ക് കടക്കുകയും ചെയ്തു.

SHARE