“ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ്”; മാധ്യമപ്രവര്‍ത്തകയോട് ശബ്ദം താഴ്ത്താന്‍ ആവശ്യപ്പെട്ട് ട്രംപ്‌

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരായ പ്രതിരോധത്തില്‍ നിങ്ങളുടെ ഭരണകൂടം എന്തുകൊണ്ട് നിയന്ത്രണങ്ങളോ മുന്നറിയിപ്പുകളോ കൊണ്ടുവന്നില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട്ട് പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഞായറാഴ്ച നടന്ന വൈറ്റ്ഹൗസില്‍ നടന്ന കൊറോണ വൈറസ് പത്രസമ്മേളനത്തില്‍ സിബിഎസ് ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായ വെയ്ജിയ ജിയാങുമായാണ് ട്രംപ് വാക്കിപോരിലേര്‍പ്പെട്ടത്.

വൈറസ് പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരിയില്‍ കൊറോണക്കെതിരെ തയ്യാറെടുക്കാന്‍ യുഎസ് ഭരണകൂടം എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍ താന്‍ ആരാണെന്നും ഏതു മാധ്യമത്തില്‍ നിന്നാണെന്നുമായിരുന്നു ട്രംപിന്റെ മറുചോദ്യം. എന്നാല്‍ താന്‍ സിബിഎസ് റിപ്പോര്‍ട്ടര്‍ വെയ്ജിയ ജിയാങ് ആണെന്നും ചോദ്യത്തിന് മറുപടിയെന്താണെന്നും മാധ്യമപ്രവര്‍ത്തക ചോദിച്ചു.

ഫെബ്രുവരിയില്‍ ‘ആയിരക്കണക്കിന് ആളുകളുമായി റാലികള്‍ നടത്തുന്നതിനുപകരം’ വൈറസ് കാട്ടുതീ പോലെ പടരുന്നുവെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ എന്തുകൊണ്ടാണ് ഇത്രയും കാലം കാത്തിരുന്നതെന്ന് വെയ്ജിയ ജിയാങ് ട്രംപിനോട് ചോദിച്ചു.

ഇതോടെ പ്രകോപിതനായ ട്രംപ്, ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ്ാണെന്നും തുടര്‍ചോദ്യങ്ങളുന്നയിച്ച വനിതാ മാധ്യമപ്രവര്‍കയോട് ശബ്ദം താഴ്ത്താനും ട്രംപ് ആവശ്യപ്പെട്ടു.

‘കൊറോണ വൈറസ് സംഭവിക്കുന്നുവെന്ന് ആളുകള്‍ക്ക് അറിയാമെന്നും ആളുകള്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ട്രംപ് വിശദീകരിച്ചത്.

”പല അമേരിക്കക്കാരും പ്രസിഡന്റിന് സംഭവിച്ച അപാകതയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്ന്, ജിയാങ് ട്രംപിനോട് പറഞ്ഞു. ‘ആയിരക്കണക്കിന് ആളുകളുമായി റാലികള്‍ നടത്തുന്നതിനുപകരം ഫെബ്രുവരി മാസത്തില്‍ വൈറസ് കാട്ടുതീ പോലെ പടരുന്നുവെന്ന് നിങ്ങള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ നിങ്ങള്‍ എന്തിനാണ് കാത്തിരുന്നത്, മാര്‍ച്ച് 16 വരെ നിങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാത്തത് എന്തുകൊണ്ട്?, ജിയാങ് ചോദിച്ചു.