Connect with us

More

കെല്‍ട്രോണിന്റെ വെബ് ടെക്‌നോളജി, ബ്ലോക്ക് ചെയിന്‍ ഡിപ്ലോമ, ആനിമേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Published

on

തിരുവനന്തപുരം: കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ടെക്‌നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകളും ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകളുമുണ്ട്.

ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി./ പ്ലസ്ടു/ ഐ.ടി.ഐ./ വി.എച്ച്.എസ്.ഇ./ ഡിഗ്രി, ഡിപ്ലോമ പാസായവര്‍ ആയിരിക്കണം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്‍ഡ് വി.എഫ്.എക്‌സ്., സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നീ മള്‍ട്ടിമീഡിയ ആനിമേഷന്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വെബ്‌ടെക്‌നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഡിപ്ലോമ, ഡിഗ്രി ചെയ്യുന്നവരോ പാസായവരോ ആവണം.

വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2325154. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം.

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending