ഡോ.എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരംന്യൂഡല്‍ഹി: എഴുത്തുകാരിയും നിരൂപകയുമായ ഡോ.എം ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീമദ് വാല്‍മീകി രാമായണ എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. കെ. ജയകുമാര്‍, കെ മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തസ്‌കരന്‍- മണിയന്‍ പിള്ളയുടെ ആത്മകഥ എന്ന പുസ്തകം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കുളച്ചല്‍ മുഹമ്മദ് യൂസുഫിനും തകഴിയുടെ പ്രസിദ്ധമായ നോവല്‍ ചെമ്മീന്‍ രാജസ്ഥാനി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത കുമാര്‍ സ്വാമിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.