കേരള ജനത സമരക്കാര്‍ക്കൊപ്പമുണ്ട് ; പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് കേരള ജനതയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലാതെ മറ്റെവിടെയും എന്‍.ആര്‍.സിയോ എന്‍.പി.ആറോ നടപ്പിലാക്കില്ലെന്ന് തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നതെന്നും കേരളം സമരക്കാര്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍,ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,
മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ സംബന്ധിച്ചു.

SHARE