ജെസ്സല്‍ കാര്‍നെറോ ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെ തുടരും


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. പരിചയസമ്പന്നനായ ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വര്‍ഷത്തെക്കാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ നീട്ടിയത്. ഗോവന്‍ പ്രൊഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-19 വര്‍ഷം സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു. സമൃദ്ധമായ അനുഭവസമ്പത്തുള്ള ജെസ്സല്‍, വരാനിരിക്കുന്ന സീസണിലെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയുടെ നെടുംതൂണായി മാറുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിലെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളായാ ജെസ്സല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ കിബു വികുന പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഡെംപോ സ്പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ ജെസ്സല്‍ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (18 മത്സരങ്ങള്‍) റെക്കോര്‍ഡു ചെയ്ത ഒരേയൊരു താരമായ ജെസ്സെല്‍ കഴിഞ്ഞ സീസണിലെ എല്ലാ കളികളിലും മുഴുവന്‍ സമയവും ക്ലബ്ബിനായി കളിച്ചു.

ബ്ലാസ്റ്റേഴ്‌സിനായി 72.65% വിജയ കൃത്യതയുമുള്ള 746 പാസുകളാണ് ജെസ്സല്‍ നല്‍കിയത്. ഒരു കളിയില്‍ ഏകദേശം 42 പാസുകള്‍ എന്ന രീതിയില്‍ ഒരു ഐഎസ്എല്‍ അരങ്ങേറ്റക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പാസുകളാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. സീസണില്‍ അഞ്ച് അസിസ്റ്റുകള്‍ സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആക്രമണ കഴിവുകളും പ്രകടിപ്പിച്ചു.ബ്ലാസ്റ്റേഴ്‌സ് കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ ഐഎസ്എല്‍ കിരീടം ഉയര്‍ത്തുമ്പോള്‍ ടീമിന്റെ ഭാഗമാകാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജെസ്സല്‍ പറഞ്ഞു. എന്റെ കഴിവ് തെളിയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എനിക്ക് അവസരം നല്‍കി, തുടര്‍ന്നും മികച്ച ശ്രമങ്ങള്‍ നടത്താനും വരാനിരിക്കുന്ന സീസണുകളില്‍ ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ക്കായി ക്ലബിനൊപ്പം നില്‍ക്കുവാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് തനിക്ക് ഒരു പുതിയ തുടക്കമാണെന്നും പുതിയ പരിശീലകന്‍ കിബു വികുനയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും ജെസ്സെല്‍ വ്യക്തമാക്കി.

SHARE