ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; മന്ത്രി രവീന്ദ്രനാഥിനെ എറണാകുളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റി

കൊച്ചി: എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വീഴ്ച വരുത്തിയ മന്ത്രി സി.രവീന്ദ്രനാഥിനെ ചുമതലയില്‍ നിന്ന് മാറ്റി. പകരം മന്ത്രി എ.സി മൊയ്തീന് ചുമതല നല്‍കി. വെള്ളപ്പൊക്കം രൂക്ഷമായ രണ്ട് ദിവസവും രവീന്ദ്രനാഥ് എറണാകുളത്ത് എത്തിയിരുന്നില്ല.

ബുധനാഴ്ചയാണ് എ.സി മൊയ്തീന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം കൊച്ചിയിലെത്തി ചുമതലയേറ്റെടുത്തു. ചുമതലയേറ്റ ശേഷം അദ്ദേഹം ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. പ്രളയം ഏറ്റവും രൂക്ഷമായി ദുരിതം വിതച്ച എറണാകുളം ജില്ലയില്‍ രവീന്ദ്രനാഥ് വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

SHARE