മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വ്യക്തിക്ക് വന്‍ തുക പിഴയിട്ട് ഹൈക്കോടതി

കൊറോണ വൈറസ് വ്യാപനത്തിന്റെപശ്ചാത്തലത്തില്‍ പുറത്തു നിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വ്യക്തിക് വന്‍ തുക പിഴയിട്ട് ഹൈക്കോടതി. ആലുവ സ്വദേശി ജി. ജ്യോതിഷാണ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്ന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

മദ്യം അവശ്യ വസ്തുവല്ലെന്ന് നിരീക്ഷിച്ച് ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന് അമ്പതിനായിരം രൂപ പിഴ വിധിക്കുകയും ചെയ്തു. ഹര്‍ജിക്കാരന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് പറഞ്ഞ കോടതി ഇത്തരം ഹരജിക്കാര്‍ പൗരധര്‍മത്തിന്റെ അടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

SHARE