കോവിഡ് 19; ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഇളവുകള്‍ ഇങ്ങനെ

കോവിഡ് 19; ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഇളവുകള്‍ ഇങ്ങനെ

ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പെരുന്നാള്‍രാവില്‍ രാത്രി നിയന്ത്രണങ്ങളില്‍ ചില ഇളവുകളുണ്ടാകും.പെരുന്നാള്‍ ദിനത്തില്‍ വിഭവം ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്, ഇത് കണക്കിലെടുത്താണ് പെരുന്നാള്‍ തലേന്ന് കടകള്‍ തുറക്കാന്‍ അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കില്‍ നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാള്‍ ആവുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY