നാം രണ്ട് നമുക്ക് രണ്ട്; ബൈക്ക് യാത്രികരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ പുതിയ ചലഞ്ചുമായി പൊലീസ്

ഡിസംബര്‍ ഒന്നു മുതല്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന യാത്രികനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ പുതിയ ചലഞ്ചുമായി പൊലീസ് രംഗത്ത്. തലവാചകം കണ്ടാല്‍ പദ്ധതിയുടെ പരസ്യമാണെന്ന് തെറ്റിധരിക്കുമെങ്കിലും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നിയമം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയ പോസ്റ്റാണ് ഇത്.

പ്രിയപ്പെട്ടവരുമായി ഹെല്‍മെറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ അയച്ചു തരാനും അത് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാമെന്നുമാണ് പോലീസിന്റെ വാഗ്ദാനം.

ചിത്രങ്ങള്‍, വിവരങ്ങള്‍ സഹിതം kpsmc.pol@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ലഭിക്കുന്നവയില്‍ മികച്ചവ പ്രസിദ്ധീകരിക്കും. വാഹനം ഓടിച്ചുകൊണ്ടല്ല നിര്‍ത്തിയിട്ടതിന് ശേഷമേ ചിത്രമെടുക്കാവൂ എന്നും മുന്നറിയിപ്പുണ്ട്.

നിലവിലെ നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഒരാള്‍ക്ക് 500 എന്ന കണക്കില്‍ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

SHARE