തമിഴ്‌നാടിനെതിരെ കേരളത്തിന്റെ ‘ആറാട്ട് ‘; ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി

തമിഴ്‌നാടിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെത്തി. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന അവസാന മത്സരത്തില്‍ തമിഴ്‌നാടിനെതിരെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തിയ കേരളത്തിനായി വിഷ്ണുവാണ് ആദ്യഗോള്‍ നേടിയത്. പിന്നാലെ ജിതിന്‍ എം എസും രണ്ട് ഗോളുകളും നേടി.രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മൗസഫിലൂടെ കേരളം നാലാം ഗോള്‍ സ്വന്തമാക്കി. അവസാന മിനുട്ടുകളില്‍ ജിജോയും എമില്‍ ബെന്നിയും ചേര്‍ന്ന് കേരളത്തിന്റെ പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിരുന്നു. ആറു പോയന്റ് സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് കടക്കുന്നത്.