കായികോത്സവം; രണ്ടാം ദിനത്തില്‍ എറണാകുളത്തിന്റെ മുന്നേറ്റം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ രണ്ടാം ദിനം പാലക്കാടിനെ മറികടന്ന് എറണാകുളത്തിന്റെ മുന്നേറ്റം. 25 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 50 പോയിന്റുമായി എറണാകുളമാണ് മുന്നില്‍. 48 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നില്‍. 34 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്.

സ്‌കൂളുകളില്‍പാലക്കാട് കുമാരപുത്തൂര്‍ ഹൈസ്‌കൂളും എറണാകുളം മണീട് ഹൈസ്‌കൂളും 15 വീതം പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഒപ്പതിനൊപ്പമാണ്. 14 പോയന്റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തുണ്ട്. 13 വീതം പോയന്റുമായി തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളും കണ്ണൂര്‍ എളയാവൂര്‍ എച്ച്എസ്എസും മൂന്നാം സ്ഥാനത്താണ്.

SHARE