വരള്‍ച്ച രൂക്ഷം; പെപ്‌സിയും കൊക്കക്കോളയും വില്‍ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ശീതളപാനീയങ്ങളായ കൊക്കകോള, പെപ്‌സി തുടങ്ങിയവയുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. ശീതളപാനീയ കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

കോളക്കുപകരം കടകളില്‍ നാടന്‍പാനീയങ്ങളുള്‍പ്പെടെയുള്ളവ വില്‍പ്പന നടത്തും. അടുത്ത ചൊവ്വാഴ്ച വ്യാപാരികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തുന്നതിനെ സംബന്ധച്ചുള്ള അന്തിമ പ്രഖ്യാപനം ഉണ്ടാവുക.

ബഹുരാഷ്ട്ര കമ്പനികളുടെ ജലചൂഷണമാണ് കേരളത്തിലെ വരള്‍ച്ചയ്ക്ക് കാരണമെന്നും അത് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് തങ്ങളുടെ തീരുമാനമെന്നും വ്യാപാരി വ്യാവസായി ഏകോപന സമിതി പറഞ്ഞു.

SHARE