Connect with us

More

സ്മ്യൂള്‍ തരംഗ് 2കെ17; ആപ്പ് ഗായകര്‍ കൂടുന്നു

Published

on

ചിക്കു കൊട്ടാരം

സ്മാര്‍ട്ട്‌ഫോണുകളിടെ കാലത്ത് സ്മ്യൂള്‍ ആപ്പിനെ കുറിച്ചറിയാത്ത പാട്ടാസ്വാദകര്‍ വിരളമായിരിക്കും. സംഗീത വാസന പുറത്തകാട്ടാന്‍ മടിച്ച് കുളിമുറിയിലും അല്ലാതെയും മൂളിപാടിയവരെ ഗായികാ ഗായകന്മാരാക്കി സ്മ്യൂള്‍ ആപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയ എന്ന പോലെ തരംഗമായിരുക്കയാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും ഒരേപോലെ റേറ്റിങ് നേടിയ സ്മ്യൂള്‍ ആപ്പ് പാട്ടാസ്വാദകര്‍ വലിയ ശൃഖലയാണ് തുറന്നിട്ടിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലും മറ്റു സമൂഹ്യമാധ്യമങ്ങിലുമായി സ്മ്യൂള്‍ യൂസേഴ്‌സ് ലോകത്താകമാനമായി നിരവധി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. കേരളത്തിലെ സ്മ്യൂള്‍ ഗ്രൂപ്പില്‍ നിലവില്‍ രണ്ട് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ആപ്പ് ഉപയോഗിച്ച് സ്വന്തം മുറിയിലിരുന്ന് തന്നെ ഇഷ്ടപെട്ടവര്‍ക്കൊപ്പം പാട്ട് പാടി പല മൂളിപ്പാട്ടുകാരും സെലിബ്രിറ്റി ആയി മാറിയിരിക്കെ, ബന്ധപ്പെട്ടവര്‍ സ്മ്യൂള്‍ ഗായകരുടെ ഒരു കൂട്ടായ്മക്കായി ഒരുങ്ങി കഴിഞ്ഞു.


സ്മ്യൂള്‍ ആപ്പിലൂടെ പാടി പരിചയപ്പെട്ട പാട്ടുകാരുടേയും പാട്ടാസ്വാദരുടേയും കൂട്ടായ്മയായ ‘സ്മ്യൂള്‍ തരംഗ്’ ആണ് പരിപാടി നടത്തുന്നത്. ”സ്മ്യൂള്‍ തരംഗ് 2കെ17”എന്ന പേരില്‍ വണ്‍ഡെ പരിപാടിയാണ് ബന്ധപ്പെട്ടവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ 23ന് കൊച്ചി വൈറ്റിലയിലെ ഹോട്ടല്‍ ഗോള്‍ഡ് സൂക്കില്‍ വെച്ച് നടക്കുന്ന പരിപാടില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. 250 തോളം വരുന്ന അംഗങ്ങളുടെ കൂട്ടായ്മയാണ് ആദ്യഘട്ട പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹി, എഞ്ചിനീയര്‍ ഷമീര്‍ അലി പറഞ്ഞു. കൂട്ടായ്മക്ക് സ്മ്യൂള്‍ ആപ്പിന്റെ ഔദ്യോഗിക പിന്തുണ അറിയിച്ചിട്ടുണ്ട്.

രാവിലെ 9.30ന് ആരംഭിക്കുന്ന ഏകദിന കൂട്ടായ്മയില്‍ അംഗങ്ങളുടെ സംഗീത ആലാപനം, കലാപരിപാടികള്‍ തുടങ്ങിയവയാണ് നടക്കുക. പരിപാടില്‍ കമ്മിറ്റി വിപുലീകരണവും കൂട്ടായ്മയുടെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍്ച്ച ചെയ്യും.

19601570_1987226041507479_8998181630950804748_nസംഗീത മേഖലകളിലെ കഴിവു തെളയിച്ച പ്രതിഭകള്‍ക്കായി സഹായ പദ്ധതികള്‍ക്ക് രൂപം നല്‍കുക. സംഗീത മേഖലയില്‍ കഴിവുകള്‍ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് തുടങ്ങിവയാണ് ആദ്യ ഘട്ടത്തില്‍ കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന രണ്ട് സിനിമകളിലേക്കായി മൂന്ന് ഗായകന്മാര്‍ക്കും നാല് ഗായികമാര്‍ക്കും കമ്മിറ്റി അവസരം ഒരുക്കുന്നുണ്ട്. ഇതിനായി ഓഡിഷന് പദ്ധതിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്മ്യൂള്‍ തരംഗിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending