സംസ്ഥാനത്തെ തീവ്ര രോഗബാധിത പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സംസ്ഥാനത്തെ തീവ്ര രോഗബാധിത പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധാരണ ലോക്ക് ഡൗണ്‍ റെഡ് സോണിലാകെ ബാധകമായിരിക്കും. ഇതില്‍തന്നെയുള്ള പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാവും കടുത്ത നിയന്ത്രണങ്ങളോടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുക. കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ഇത് മറ്റുജില്ലകളിലും നടപ്പാക്കും.

അത്തരം പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. തമിഴ്‌നാട്ടില്‍ നാളെ മുതല്‍ ചൊവ്വാഴ്ച്ച വരെ 60 മണിക്കൂര്‍ നേരത്തേക്ക് കടുത്ത ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളൊന്നും തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ല. ഒരു വാഹനവും കടത്തി വിടില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE