കേരള വാഴ്‌സിറ്റി മാര്‍ക്ക് ലിസ്റ്റുകള്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്( ഡി.ആര്‍.ഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തത്. ഡി.ആര്‍.ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒപ്പും സീലുമുള്ള പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക്‌ലിസ്റ്റുകളാണ് റെയ്ഡില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയത് ഡി.ആര്‍.ഐ അന്വേഷണ പരിധിയില്‍ വരാത്തതിനാല്‍ ഡി.ആര്‍.ഐ തുടരന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയതായും ഇതേക്കുറിച്ച് തുടരന്വേഷണം നടത്താമെന്നും കാണിച്ച് ഡി.ആര്‍.ഐ ഉന്നത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കുമെന്നാണ് വിവരം. തിരുവന്തപുരം വിമാനത്താവളം വഴി വിഷ്ണുസോമസുന്ദരവും പ്രകാശ് തമ്പിയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 720 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്.

SHARE