കെവിന്‍ വധക്കേസ്:പൊലീസിന് തിരിച്ചടി; സാക്ഷി കൂറുമാറി

കോട്ടയം: കെവിന്‍ വധക്കേസിലെ 28ാം സാക്ഷി കൂറുമാറി. കേസിലെ പ്രതിയായ അബിന്‍ പ്രദീപാണ് കോടതിയില്‍ കൂറുമാറിയത്. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് അബിന്‍ കോടതിയില്‍ മൊഴി നല്‍കുകയായിരുന്നു.

പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായം ചോദിച്ചുവെന്ന മൊഴിയും തിരുത്തിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടെന്ന മൊഴിയും ഇയാല്‍ നിഷേധിച്ചു. പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇങ്ങനെ പറഞ്ഞതെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു.

പ്രതികളുടെ സുഹൃത്തായ അബിന്‍ പ്രദീപ് ഓട്ടോറിക്ഷ െ്രെഡവറാണ്. പ്രതികള്‍ നീനുവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിയാമായിരുന്നുവെന്നും, വാള്‍ ഒളിപ്പിക്കുന്നത് കണ്ടു എന്നുമാണ് അബിന്‍ ചങ്ങനാശ്ശേരി മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതാണ് വിചാരണ കോടതിയില്‍ നിഷേധിച്ചത്.

SHARE