ജക്കാര്‍ത്ത: ലോക ഒന്നാം നമ്പര്‍ റാങ്കുകാരന്‍ സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം കെ. ശ്രീകാന്തി ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 21-15, 18-21, 24-22 എന്ന സ്‌കോറിലാണ് ശ്രീകാന്തിന്റെ വിജയം. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ശക്തമായ പ്രകടനമാണ് താരം പുറത്തെടുത്ത്.
ആറു കോടി 44 ലക്ഷം രൂപയെന്ന ഭീമ സമ്മാനത്തുകയുള്ള ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡാണ് ഇതോടെ ശ്രീകാന്ത് സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഒരു ഇന്ത്യന്‍ പുരുഷ താരം സൂപ്പര്‍ സീരിസിന്റെ ഫൈനലിനെത്തുന്നതും ഇതാദ്യമാണ്. ഈ വര്‍ഷം സിംഗപ്പൂര്‍ ഓപ്പണ്‍ സീരീസിലും ശ്രീകാന്ത് ഫൈനലില്‍ എത്തിയിരുന്നു. ലോക 22-ാം റാങ്കുകാരനായ ശ്രീകാന്ത് ഒരു സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത് ഇത് നാലാം തവണയാണ്.
2nd successive SS final for @srikidambi . Edges past the current World no.1 Son Wan Ho 21-15, 14-21, 24-22. 👏💪🙌
#IndonesiaSSP pic.twitter.com/ykTgwEy8Ur
— BAI Media (@BAI_Media) June 17, 2017
ഞായറാഴ്ചയാണ് ഫൈനല്‍. സെമിയില്‍ മലയാളിയായ എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തിയ കസുമാസ സകായിയാണ് കലാശപ്പോരാട്ടത്തില്‍ ശ്രീകാന്തിന്റെ എതിരാളി. യോഗ്യതാ റൗണ്ട് മുതല്‍ ശക്തമായ പോരാട്ടം നടത്തി കപ്പിനടുത്തെത്തിയ സകായിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കലാശപ്പോരാട്ടമാണിത്. ലോകറാങ്കിങ്ങില്‍ നാല്‍പതിന് മുകളിലാണ് സകായിയുടെ സ്ഥാനം.