വരാനിരിക്കുന്നത് മനുഷ്യരാശിയുടെ പകുതിയോളം ആളുകളെ തുടച്ച് നീക്കാന്‍ കഴിവുള്ള വൈറസ്; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

വരാനിരിക്കുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ മൈക്കള്‍ ഗ്രിഗറി അഭിപ്രായപ്പെട്ടു. കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ പടരുകയെന്നാണ് ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ അദ്ദേദം വിശദമാക്കുന്നത്.
മനുഷ്യനില്‍ നിന്ന് മുനഷ്യനിലേക്കാണ് വൈറസ് പടരുന്നത്. എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ പലപ്പോഴും അറിയുക പോലുമില്ല നിലവിലെ സാഹചര്യത്തിലെന്നാണ് ഇദ്ദേഹം വിശദമാക്കുന്നത്.

1997ല്‍ വലിയ രീതിയില്‍ കോഴികളെ വൈറസ് ബാധ മൂലം കൊന്നൊടുക്കിയിരുന്നു. എന്നാല്‍ കോഴികളെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം രോഗകാരിയായ വൈറസിനെ തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല. ഇടുങ്ങിയ സ്ഥലത്ത് വളരെയധികം കോഴികളെ ഉത്പാദിപ്പിക്കുമ്പോള്‍ ചലിക്കാന്‍ പോലും കോഴികള്‍ക്ക് ഇടം ലഭിക്കാറില്ല. ഇത് ഇവയുടെ വിസര്‍ജ്യങ്ങളില്‍ അമോണിയയുടെയും അംശം വളരെ കൂടിയ അളവില്‍ കാണാന്‍ കാരണമാകും.ഇത്തരം ഫാമുകളുടെ പരിസരം പോലും വൈറസ് പകരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

SHARE