‘വെള്ളാപ്പള്ളിക്ക് വേണ്ടി പീഡിപ്പിക്കപ്പെടുന്ന നേതാക്കള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്നു’; മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. വെള്ളാപ്പള്ളിക്കും സഹായി അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്ക് ജീവിതം സമര്‍പ്പിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നു.

കെ.കെ മഹേശന്‍ ഭാര്യക്കെഴുതിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. മുന്നോട്ട് പോകാനാത്ത വിധം കേസില്‍ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്നും മഹേശന്‍ കത്തില്‍ പറയുന്നു. അതീവ ദു:ഖിതനാണ്, കേരളത്തിലെ വിവിധ യൂണിയനുകളിലുള്ള മൈക്രോ ഫിനാന്‍സ് കേസുകള്‍ തലയില്‍ കെട്ടിവെയ്ക്കും. ഇപ്പോള്‍ ജീവിതം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും മാനസിക പീഡനമുണ്ടാകുമെന്നും അത് താങ്ങാന്‍ കഴിയില്ലെന്നുമാണ് ഭാര്യക്ക് എഴുതിവെച്ച കത്തില്‍ പറയുന്നത്.

SHARE