കെ.എം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി

കെ.എം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒന്നര മാസത്തോളമായി കെ.എം മാണി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാണിയുടെ ആരോഗ്യനില മോശമായതായി ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി അറിയിച്ചിരുന്നു. ഇതിനിടെയാണ് മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഇന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് ആസ്പത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അടക്കമുള്ളവര്‍ കെ.എം മാണിയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

NO COMMENTS

LEAVE A REPLY