പൗരത്വനിയമത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് കെ.എം ഷാജി

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തെ മുസ് ലിം പ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടി അതില്‍ നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് കെ.എം ഷാജി എം.എല്‍.എ. ഞാനുള്ളപ്പോള്‍ ഭയപ്പെടേണ്ട എന്നാണ് പിണറായി പറയുന്നത്. പിണറായി ഇല്ലാതായിപ്പോയാല്‍ എന്ത് ചെയ്യുമെന്ന് ഷാജി ചോദിച്ചു. മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ട എന്നാണ് അമിത് ഷാ പറയുന്നത്. അതേ വാക്കുകള്‍ തന്നെയാണ് പിണറായി ആവര്‍ത്തിക്കുന്നതെന്നും ഷാജി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാജി.

SHARE