നേതാളുടെ മക്കള്‍ക്കെന്താ രക്തസാക്ഷി മണ്ഡപങ്ങളിലാത്തത്? സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച കെ.എം ഷാജി

 

കണ്ണൂര്‍: മനുഷ്യന്റെ നിലവിളി സംഗീതമായി ആസ്വദിക്കുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.എം ഷാജി എം.എ ല്‍.എ.ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ പോലും ക്രിമിനലുകള്‍ക്ക് സ്വര്‍ഗമായി മാറുകയാണ്. സി.പി.എം പ്രതികള്‍ക്ക് ഉപാധികളില്ലാതെ പരോള്‍ ലഭിക്കുകയാണ്. ടി.പി കേസില്‍ പരോള്‍ അനുവദിച്ച പ്രതികളുടെ യാത്ര വിവരങ്ങള്‍ പൊലീസിന്റെ കയ്യിലുണ്ടോ എന്ന് വ്യക്തമാക്കണം.ഷുഹൈബിനെ ഇപ്പോള്‍ ക്രിമിനല്‍ ആക്കാനാണ് പി.ജയരാജന്‍ ശ്രമിക്കുന്നത്. ക്രിമിനലാണെങ്കില്‍ തന്നെ ജയിലിലടക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ, വെട്ടിക്കൊല്ലാന്‍ പി.ജയരാജനു ആരാണ് അധികാരം തന്നത്.ഷുക്കൂര്‍ സംഭവം ആള്‍ക്കൂട്ട മന:ശാസ്ത്രമാണെന്നാണ് ഷംസീര്‍ പറയുന്നത്. ഇത് സി.പി.എമ്മിന്റെ ഫാഷിസ്റ്റ് മനഃശാസ്ത്രമാണ്. സുപ്രീംകോടതിയില്‍ പി.ജയരാജനും രാജേഷും പങ്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഷംസീര്‍ പറയുന്നത് പാര്‍ട്ടി അറിഞ്ഞിട്ടാണെന്നാണ്. ഇതു തെളിവായി സി.ബി.ഐയുടെ മുന്നിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

SHARE