ബീച്ചില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

കൊച്ചി: കുഴിപ്പള്ളി ബീച്ചില്‍ വെച്ച് കടലില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. കുഴിപ്പള്ളി സ്വദേശിനികളായ സ്‌നേഹ, വിസ്മയ എന്നിവരെയാണ് കണ്ടെത്തിയത്. ഏറെ നേരെത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്താന്‍ കഴിഞ്ഞതെങ്കിലും ഇരുവര്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ല.

നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ ഞാറക്കല്‍ പൊലീസ് കേസെടുത്തു.

SHARE