കൊച്ചി നഗരപരിധിയില്‍ വന്‍ തീപിടിത്തം; കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ സ്വകാര്യ ഗോഡൗണില്‍ വന്‍ തീപിടിത്തം. ചെരുപ്പു കമ്പനിയായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് തീയണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സമീപപ്രദേശങ്ങളിലെല്ലാം കനത്തപുകയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ ഗോഡൗണിനടുത്തുണ്ടെന്നുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കത്തിയമര്‍ന്ന സാധനങ്ങള്‍ താഴേക്കു വീഴുന്ന പ്രവണതയും നിലനില്‍ക്കുകയാണ്.

SHARE