കൊച്ചിയില്‍ മയക്കുമരുന്നുമായി ഡിജെ പാര്‍ട്ടിക്കാര്‍ അറസ്റ്റില്‍

കൊച്ചി: പുതുവത്സരാഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നുമായി, ഡിജെ പാര്‍ട്ടി സംഘാടകരായ രണ്ടുപേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. ബെംഗലൂരു സ്വദേശി അഭയ് രാജ്, എരൂര്‍ സ്വദേശി നൗഫല്‍ എന്നിവരെയാണ് വൈറ്റില ഹബ്ബിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്. വൈറ്റില കണ്ണാടിക്കാടുള്ള ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടത്തുന്നതിനായിരുന്നു ഇവരെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കി. മയക്കുമരുന്ന് കേസില്‍പെടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടിയുണ്ടാകുമെന്ന് എറണാംകുളം റൂറല്‍ എസ്പി കെ.കാര്‍ത്തിക് പറഞ്ഞു.

പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി എറണാകുളം റൂറല്‍ മേഖലയിലടക്കം സുരക്ഷ കര്‍ശനമാക്കിയെന്ന് ആലുവ റൂറല്‍ എസ് പി കെ.കാര്‍ത്തിക് അറിയിച്ചു. ഡിസംബര്‍ 31 ന് ഉച്ചമുതല്‍ സുരക്ഷയ്ക്കായി ആയിരത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ആഘോഷങ്ങള്‍ നടക്കുന്ന ബീച്ചുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ വനിത പൊലീസുകാരെയും പട്രോളിംഗിന് നിയോഗിച്ചിട്ടുണ്ട്. ബംഗലൂരുവില്‍ നിന്നെത്തിയ ഇവരില്‍ നിന്ന് എംഡിഎംഎയും ലഹരിമരുന്ന് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്.

SHARE