ജയ്ശ്രീരാം വിളികളെപ്പോലെ ബോലോ തക്ബീര്‍ വിളികളും എതിര്‍ക്കപ്പെടണമെന്ന് കോടിയേരി

തിരുവനന്തപുരം: ജയ് ശ്രീരാം വിളികളെപ്പോലെ ബോലോ തക്ബീര്‍ വിളികളും അപകടകരവും എതിര്‍ക്കപ്പെടേണ്ടതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടയിലൂടെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും തഴച്ചുവളരുകയാണെന്ന് കോടിയേരി പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് മുഖ്യമന്ത്രിയുടെ നിലപാട് കോടിയേരി ആവര്‍ത്തിച്ചു. അവരെ പാര്‍ട്ടി നേരത്തെ പുറത്താക്കിയതാണ്. സംസ്ഥാന സര്‍ക്കാറിനോട് ആലോചിക്കാതെ കേസ് എന്‍.ഐ.എ ഏറ്റെടുത്തതില്‍ വിയോജിപ്പുണ്ട്. പോലീസിന്റെ വെടിക്കോപ്പുകള്‍ കാണാതായത് വലിയ സംഭവമല്ല. താന്‍ ആഭ്യന്തരമന്ത്രിയായപ്പോഴും അങ്ങനെ സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു.

SHARE