കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അന്തരിച്ചു

കൊളത്തൂര്‍: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും മുന്‍ പി.എസ്.സി അംഗവുമായ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി (75) അന്തരിച്ചു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ ട്രഷററായിരുന്നു. വ്യാഴായ്ച രാവിലെ കൊളത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ചരിത്രകാരന്‍, ഭാഷാ സമരത്തിലെ അധ്യാപക പ്രതിനിധി എന്നീ നിലകളില്‍ പ്രസിദ്ധമാണ്.

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡ. സംസ്ഥാന പ്രസിഡന്റായിരുന്ന മൗലവി 1980ലെ ഭാഷാ സമരത്തില്‍ നേതൃനിരയിലുണ്ടായിരുന്നു.
തിരൂര്‍ക്കാട് എ.എം. ഹൈസ്‌കൂളിലെ റിട്ട. അറബി അധ്യാപകനാണ്.
1962 മാര്‍ച്ചില്‍ നാഷണല്‍ സ്‌കൂള്‍ കൊളത്തൂരിലെ ആദ്യ പത്താം ക്ലാസ് ബാച്ചില്‍ വിജയികളുടെ കൂട്ടത്തില്‍ ഒന്നാമനായി ഇദ്ദേഹമുണ്ടായിരുന്നു.1964 മുതല്‍ തിരൂര്‍ക്കാട് എ.എം.എച്ച് ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1990 മുതല്‍ 1994 വരെ കേരള അറബിക് ടീചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.പി.എസ്.സി യുടെ ചരിത്രത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലില്‍ ഒരാളും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ള ആദ്യത്തെ മെമ്പറും മൗലവിയായിരുന്നു.

1980 ജൂലൈ 30 നു മലപ്പുറത്ത് നടന്ന അറബി ഭാഷാ സമരത്തില്‍ നിര്‍ണായക സ്ഥാനം മൗലവിക്കുണ്ട്.മജീദ,് റഹ്മാന്‍, കുഞ്ഞിപ്പ എന്നീ മൂനു പേര്‍ ശഹീദാവുകയും ചെയ്തു ഈ സമരത്തില്‍. അധ്യാപക പ്രതിനിധിയായി ഭരണാധികരികളോട് (നായനാര്‍ സര്‍ക്കാര്‍) നിരന്തര ചര്‍ച്ചകള്‍ക്കും മറ്റും നേതൃത്വം മൗലവിക്കായിരുന്നു.ഭാഷാ സമരം വള്ളിപുള്ളി തെറ്റാതെ സമയവും ഓരോ മണിക്കൂറിലെ സംഭവ വികാസങ്ങളും വ്യക്തമായി ഇന്നു പറഞ്ഞുതരാന്‍ യോഗ്യന്‍ മൗലവി മാത്രമാണുണ്ടായിരുന്നത്.നല്ല പ്രാസംഗികന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഭാഷാ സമര ചരിത്ര പ്രസംഗ സീഡിയും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിലും മൗലവി സജീവമാണു.ഖായിദേ മില്ലത്ത് സൗധം പ്രസിഡന്റ് കൂടിയായ മൗലവി മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ കൂടിയായിരുന്നു.