നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വിളക്കുടി സ്‌നേഹതീരത്തിന് മുന്നിലെ വീട്ടിലാണ് സംഭവം. അഞ്ച് ദിവസം മാത്രമാണ് കുട്ടിയുടെ പ്രായം. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരുമണിയോടെയാണ് സംഭവം. സ്‌നേഹതീരത്തിന് സമീപമുള്ള ഒരു വീടിന് മുന്‍വശത്തായി കുട്ടിയെ കിടത്തി പോവുകയായിരുന്നു.

കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയത്. ശേഷം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന്റെ മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശേഷം, വീട്ടുകാര്‍ സ്‌നേഹതീരം ഡയറക്ടറായുള്ള സിസ്റ്ററെ വിവരമറിയിച്ചു. ഇവര്‍ പോലീസിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് സംഭവസ്ഥലത്ത് കുന്നിക്കോട് പോലീസ് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കുഞ്ഞിനെ കൊല്ലത്തുള്ള അമ്മതൊട്ടിലിലേക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.

SHARE