കൊല്ലത്ത് സ്‌കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഏരൂര്‍ ഗവ.എല്‍.പി സ്‌കൂളിലാണ് അപകടമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. മാലിന്യക്കുഴിയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് കുട്ടികള്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. മാലിന്യക്കുഴിയുടെ സമീപം കളിക്കുകയായിരുന്നു ഇവര്‍. ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

SHARE