ക്വാറന്റെയ്‌നിലായിരുന്ന കൊല്ലം സബ് കലക്ടര്‍ മുങ്ങി

ക്വാറന്റെയ്‌നില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കലക്ടര്‍ ക്വാര്‍ട്ടേഴ്‌സ് വിട്ടുപോയി. ഉത്തര്‍പ്രദേശ് സ്വദേശി അനുപം മിശ്രയാണ് മുങ്ങിയത്. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ അദ്ദേഹം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിനെ ഫോണില്‍ ബന്ധപ്പെട്ടു. ബെംഗളൂരുവിലേക്കു പോയെന്നാണു അറിയിച്ചതെന്നു കലക്ടര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പര്‍ ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ടവര്‍ ലൊക്കേഷനിലാണ്.

വിവാഹത്തിനായി നാട്ടിലേക്കു പോയ സബ് കലക്ടര്‍ കഴിഞ്ഞ 18നാണു കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. മധുവിധുവിനു വിദേശത്തു പോകാന്‍ ജില്ലാ കലക്ടറോട് നേരത്തെ അനുമതി ചോദിച്ചിരുന്നതിനാല്‍, ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ക്വാറന്റീന്‍ ലംഘിച്ചത് ഗുരുതരമായ കുറ്റമാണെന്നും സര്‍വീസ് റൂളിനു വിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതേക്കുറിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയതായും കലക്ടര്‍ പറഞ്ഞു.

SHARE