സുബ്രഹ്മണ്യ ക്ഷേത്രം പള്ളിയാക്കിയെന്ന് ആരോപിച്ച് കൊണ്ടോട്ടി മഖാമിന്റെ ചിത്രം ഷെയര്‍ ചെയ്ത് അജിത് ഡോവലിന്റെ പേരിലുള്ള ഫെയ്‌സ്ബുക് പേജ്


മലപ്പുറം: സുബ്രഹ്മണ്യ ക്ഷേത്രം മലപ്പുറത്ത് പള്ളിയാക്കിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡേവലിന്റെ പേരിലുള്ള വ്യാജ പേജില്‍ പ്രചാരണം. ഒരിക്കല്‍ ഇത് ഒരു സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു ഇപ്പോള്‍ പഴയങ്ങാടി മസ്ജിദ് ആയെന്നാണ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിനടിയില്‍ വ്യാപകമായി വര്‍ഗീയ പ്രചരണങ്ങളും വ്യാജപ്രചരണങ്ങളും കമന്റുകളായി എത്തുന്നുണ്ട്. 1814ല്‍ അറേബ്യന്‍-പേര്‍ഷ്യന്‍ മാതൃകയില്‍ തന്റെ മുന്‍ഗാമിയുടെ സ്മരണാര്‍ത്ഥം ഇഷ്ത്വാഖ് ഷാ പണികഴിപ്പിച്ച കൊണ്ടോട്ടി മഖാമിന്റെ ചിത്രമാണ് ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

പൂനയില്‍ നിന്നും മധുരയില്‍നിന്നും ശില്‍പികളെ എത്തിച്ചായിരുന്നു മഖാമിന്റെ നിര്‍മ്മാണം. ഇന്ത്യന്‍- പേര്‍ഷ്യന്‍ ശില്‍പ്പകലയും സംഗമിച്ച ‘ഇന്‍ഡോ സാരസന്‍ ശൈലി’യില്‍ ആണ് മഖാമിന്റെ ഖുബ്ബ’ (മകുടം) നിര്‍മിച്ചതെന്നതെന്നുമാണ് ചരിത്രം പറയുന്നത്.

അതേസമയം കമന്റില്‍ തിരുവനന്തപുരത്തെ പാളയം ജംങ്ഷനിലുള്ള ക്ഷേത്രത്തിനും പള്ളിക്കുമെതിരെയും വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഈ ക്ഷേത്രം മലപ്പുറത്തെ തളി ക്ഷേത്രമാണെന്ന തരത്തിലാണ് അജിത് ഡോവലിന്റെ വ്യാജ പേജിലെ പോസ്റ്റിന് താഴെ കമന്റായി എത്തുന്നത്.

SHARE