കൂടത്തായ് കേസ്: ആറ് വ്യത്യസ്ത സംഘങ്ങള്‍ അന്വേഷിക്കും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിനായി വ്യത്യസ്ത സംഘങ്ങളെ നിയോഗിക്കാന്‍ തീരുമാനം. കൊലപാതക പരമ്പരയിലെ ഓരോ കേസും ഓരോ സംഘം അന്വേഷിക്കും. അന്വേഷണസംഘം വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാകും സംഘത്തില്‍ ഉള്‍പ്പെടുത്തുക. ആറുസംഘത്തിന്റെയും മേല്‍നോട്ട ചുമതല എസ് പി കെ ജി സൈമണിന് ആയിരിക്കും. അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി, സഹായികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ജോളിയെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി െ്രെകംബ്രാഞ്ച് ഇന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായാണ് സൂചന.

SHARE