Connect with us

Culture

നഗരത്തിലെ വികസന മുരടിപ്പ് ഉത്തരംമുട്ടി എല്‍.ഡി.എഫ്

Published

on


കോഴിക്കോട്: പതിമൂന്ന് വര്‍ഷകാലം നഗരത്തിലെ എം.എല്‍. എ സ്ഥാനത്തിരുന്നിട്ടും സ്വന്തം മണ്ഡലത്തില്‍ എത്രത്തോളം വികസനപ്രവര്‍ത്തനം നടത്തിയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിയുന്നില്ല. എം.എല്‍.എ സ്ഥാനത്തിരുന്ന് പാഴാക്കിയ 13 വര്‍ഷങ്ങള്‍ മുമ്പില്‍ നില്‍ക്കെയാണ് ലോക്‌സഭയിലേക്ക് അദ്ദേഹം ജനവിധി തേടുന്നത്.

മാനാഞ്ചിറ
വെള്ളിമാട്കുന്ന് റോഡ് നിഷ്‌ക്രിയത്വം
അപകടങ്ങള്‍ നിത്യസംഭവമാകുന്ന മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ വികസനം സാധ്യമാക്കാന്‍ പതിമൂന്ന് വര്‍ഷകാലം കോഴിക്കോട് നോര്‍ത്ത് എം.എല്‍.എക്ക് സാധിച്ചില്ലെന്നത് വികസനമുരടിപ്പിന്റെ വലിയ തെളിവുകളില്‍ ഒന്ന് മാത്രം. ഒരോ തെരഞ്ഞെടുപ്പിലും മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിന്റെ പേരില്‍ വാഗ്ദാനം നല്‍കി ജനങ്ങളെ കബിളിപ്പിച്ചതല്ലാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും റോഡ് വികസനം നടപ്പാക്കാന്‍ എം.എല്‍.എ ശ്രമിച്ചില്ലെന്നാണ് ആക്ഷേപം.
2003ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായ ഡോ.എം.കെ മുനീറായിരുന്നു ഏഴ് പ്രധാന റോഡുകള്‍ ഉള്‍കൊള്ളുന്ന നഗരപാത വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ 2006ല്‍ എം.എല്‍. എയായി ജയിച്ച ഇപ്പോഴത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. പദ്ധതികള്‍ അനിശ്ചിതത്വത്തിലായ ഘട്ടത്തിലാണ് 2012ല്‍ മാനാഞ്ചിറവെള്ളിമാട്കുന്ന് റോഡിനായി ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്.
അന്ന് എം.കെ രാഘവന്‍ എം.പിയുടെ ശ്രമഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിനായി 25 കോടി ആദ്യമായി അനുവദിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളില്‍ 64 കോടി രൂപ യു.ഡി.എഫ് സര്‍ക്കാരാണ് അനുവദിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് വാഗ്ദാനം നല്‍കി വോട്ട് തേടുകയും ഭരണത്തില്‍ എത്തിയപ്പോള്‍ വാക്ക് തെറ്റിക്കുകയുമായിരുന്നു.
തുടര്‍ന്ന് സമരസമിതി പ്രക്ഷോഭത്തിലേക്ക് കടന്നിട്ടും 2017 മെയ് മാസത്തില്‍ അനുവദിച്ച 50 കോടി വിതരണം ചെയ്യാതെ ഭൂഉടമകളെ കബളിപ്പിച്ചു. 2017 മാര്‍ച്ച് 31നകം മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം ഒരുമിച്ച് വിതരണം ചെയ്യുമെന്ന് ഭൂഉടമകളുടെ യോഗത്തില്‍ ഉറപ്പ് നല്‍കിയ എം.എല്‍.എ 2019 ഏപ്രില്‍ എത്തിയിട്ടും റോഡ് വികസനത്തിന് ഒരു രൂപയും നല്‍കിയിട്ടില്ല.
ബജറ്റില്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്തതിനെ തുടര്‍ന്ന് ആക്ഷന്‍കമ്മിറ്റിയുടെ പ്രതിഷേധം ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ റോഡിനായി 100കോടി പാസാക്കിയെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും എം.എല്‍.എയുടെ പേരില്‍ പോസ്റ്റര്‍ അടിച്ചിറക്കുകയുമാണ് ചെയ്തത്.
കഴിഞ്ഞ ബജറ്റില്‍ ഒരു രൂപ പോലും ഈ റോഡിനായി നീക്കിവെച്ചിട്ടില്ല. എം.എല്‍.എയുടെ പ്രഖ്യാപനം കേട്ട് റോഡിനായി സ്ഥലം വിട്ട് നല്‍കിയ വ്യാപാരികളും ഉപജീവനമാര്‍ഗമായ സ്ഥാപനങ്ങള്‍ പൊളിച്ച് മാറ്റാന്‍ അനുവാദം നല്‍കിയ ആളുകളും നിലവില്‍ തെരുവിലായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സാധ്യമാകാത്ത വികസനങ്ങളുടെ വാഗ്ദാന പത്രികയുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലോക്‌സഭയിലേക്ക് വോട്ട് തേടിയിറങ്ങിയത്.

ലൈറ്റ്‌മെട്രോ,
മൊബിലിറ്റി ഹബ്ബ്
കോഴിക്കോട് ലൈറ്റ് മെട്രോ, മലാപറമ്പ് ട്രാന്‍സ്‌പോര്‍ട്ട് മൊബിലിറ്റി ഹബ്ബ്, കണ്ണാടിക്കല്‍ ജലവിതരണ പദ്ധതി, സിവില്‍ സ്‌റ്റേഷന്‍ കോട്ടൂളി എം. എല്‍, എ റോഡ് എന്നിങ്ങനെ പ്രഖ്യാപനത്തില്‍ ഒതുക്കിയ പദ്ധതികളും പാതിവഴിയിലിട്ട പദ്ധതികളുടെയും ഉത്തരവാദിത്വത്തില്‍ നിന്നും എം.എല്‍.എക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പത്തു വര്‍ഷത്തെ എം.കെ രാഘവന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള തുറന്ന സംവാദത്തിന് യു.ഡി.എഫ് വെല്ലുവിളിക്കുമ്പോള്‍ എല്‍.ഡി.എഫ് ഒഴിഞ്ഞ് മാറുന്നതിന്റെ പ്രധാനകാരണം എല്‍.ഡി.എഫിന്റെ വികസന മുരടിപ്പ് മാത്രമാണ്. ഡോ.എം.കെ മുനീര്‍ പ്രതിനിധാനം ചെയ്യുന്ന സൗത്ത് മണ്ഡലത്തിലെ കോട്ടപ്പറമ്പ് ആസ്പത്രി മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയത് സ്വന്തം നേട്ടമാക്കാന്‍ ശ്രമിക്കുന്നതും കൗതുകകരമാണ്.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending