കോഴിക്കോട് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍

കോഴിക്കോട് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍

കോഴിക്കോട്: യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനും കോഴിക്കോട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പ്രകാശ് ബാബു റിമാന്റില്‍. പ്രകാശ് ബാബുവിനെ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ശബരിമല പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളായിരുന്നു പ്രകാശ് ബാബു. കേസില്‍ പ്രതിയായ പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ കേസില്‍ പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുളളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുമ്പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.

യുവതീ പ്രവേശനത്തിന് എതിരെ ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. തൃശൂര്‍ സ്വദേശിയായ ലളിതയെയാണ് പ്രകാശ് ബാബു ആക്രമിച്ചത്. ജാമ്യമില്ലാ വകുപ്പാണ് ഇദ്ദേഹത്തിന് എതിരെ ചുമത്തിയിരിക്കുന്നത്. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്ക് എതിരെ കേസെടുത്തത്.

NO COMMENTS

LEAVE A REPLY