കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്

കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശിനി ആയ ഇവര്‍ ഈ മാസം 5 ന് നാട്ടിലേക്ക് പോയിരുന്നു.

ക്വാറന്റീനില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയിലാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍ക്ക് കോവിഡ്് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ ആറു ജീവനക്കാരെയും 4 ഗര്‍ഭിണികളെയും ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിച്ചു.

SHARE