കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട നിലയില്‍

കോഴിക്കോട്: താമരശേരി സ്വദേശിയെ ബഹ്‌റൈനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പന്‍പൊയില്‍ ജീനാല്‍ തൊടുകയില്‍ അബ്ദുള്‍ നഹാസിനെയാണ് താമസസ്ഥലത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി ബഹ്‌റൈനിലുള്ള നഹാസ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഇന്നലെയാണ് അബ്ദുള്‍ നഹാസ് കൊല്ലപ്പെട്ട വിവരം ബന്ധുക്കള്‍ അറിഞ്ഞത്. തിങ്കളാഴ്ച രാത്രിയില്‍ കൊലപാതകം നടന്നതായാണ് സംശയം. അന്നു രാത്രിയില്‍ പേരാമ്പ്ര സ്വദേശിയായ ബഹ്‌റൈനിലുള്ള സുഹൃത്തിനെ വിളിച്ച് നഹാസ് ചില ഭീഷണികളെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതായതിനെത്തുടര്‍ന്ന് താമസസ്ഥലത്ത് എത്തിയപ്പോഴാണ് നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. തലക്ക് അടിയേറ്റതിന്റെ പാടുകളുമുണ്ട്. നഹാസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഖത്തറിലായിരുന്ന നഹാസ് മൂന്ന് വര്‍ഷം മുമ്പാണ് ബഹ്‌റൈനിലേക്ക് പോയത്. ഇവിടെ െ്രെഡവറായിരുന്ന ഇദ്ദേഹം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.

സല്‍മാനിയ ആസ്പത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

SHARE