കോഴിക്കോട് ഗര്‍ഭിണിക്ക് കോവിഡ്; മൂന്ന് നഴ്‌സുമാരും ഒരു ഡോക്ടറും ക്വാറന്റെയ്‌നില്‍

കോഴിക്കോട്: ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍. ഒരു ഡോക്ടറും മൂന്ന് നഴ്‌സുമാരുമാണ് ക്വാറന്റെയ്‌നില്‍ പ്രവേശിച്ചത്. കല്ലായിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇവരുടെ റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 25ന് തന്നെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.ഗര്‍ഭിണി 25ന് എത്തിയപ്പോള്‍ തന്നെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ചികിത്സിച്ച ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറോടും മൂന്ന് നഴ്‌സുമാരോടും ക്വാറന്റെയ്‌നില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതിനിടെ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ സാംപിള്‍ പരിശോധന തുടങ്ങി. മൂന്ന് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കും. കോര്‍പറേഷനിലെ മൂന്ന് വാര്‍ഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാര്‍ഡുമാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

SHARE