കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ടെണ്ടര്‍ ഉടനെന്ന് കേന്ദ്രമന്ത്രി

കോഴിക്കോട്: മലബാറിന്റെ സ്വന്തം റയില്‍വെ സ്‌റ്റേഷനായ കോഴിക്കോടിനെ ലോക നിലവാരത്തില്‍ ഉയര്‍ത്തുന്ന കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതായി റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ലോകസഭയെ അറിയിച്ചു.
പദ്ധതി നപ്പിലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച 23 റെയില്‍വെ സ്‌റ്റേഷനുകളില്‍ കോഴിക്കോടും ജമ്മു താവി സ്‌റ്റേഷനും മാത്രമാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ വ്യക്തമാക്കി.
ദക്ഷിണേന്ത്യയില്‍ ഈ പദ്ധതി അനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഏക സ്‌റ്റേഷന്‍ കോഴിക്കോടാണ്. ഇ. അഹമ്മദിന്റെയും എം.കെ രാഘവന്‍ എം.പിയുടെ ശ്രമ ഫലമായി 2012 ല്‍ മമതാ ബാനര്‍ജി റെയില്‍വെ മന്ത്രിയായ വേളയിലായിരുന്നു കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനെ അന്തരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഷനായി പ്രഖ്യാപിച്ചത്.