എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം മതേതര കേരളത്തിന്റെ തീരാനഷ്ടം; കെ.പി.എ മജീദ്

സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗവുമായ എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം മതേതര കേരളത്തിന്റെ തീരാനഷ്ടമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മരണം വരെ മതേതര നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതക്കെതിരെ അദ്ദേഹത്തിന്റെ നാവും പേനയും നിരന്തരം ചലിച്ചു.

പരന്ന വായനവും ഉള്‍ക്കാഴ്ചയുള്ള എഴുത്തും സാധാരണക്കാരന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള പ്രസംഗവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള അവഗാഹവും ജനങ്ങളെ ആകര്‍ഷിക്കുന്ന വ്യക്തിത്വവും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നിലപാടുകള്‍ മതേതര ചേരിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. എം.പി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

SHARE