അധികൃതരുടെ മാനസിക പീഡനം മൂലം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

കൊല്ലം: അധികൃതരുടെ മാനസിക പീഡനം മൂലം കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ ഇടമണ്‍ ആയിരനല്ലൂര്‍ പട്ടയക്കൂപ്പ് നിഷാന മന്‍സിലില്‍ അബ്ദുല്‍ നാസറുദ്ദീന്‍ (54) ആണ് തൂങ്ങി മരിച്ചത്. അധികൃതരുടെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിവെച്ചാണ് നാസറുദ്ദീന്‍ ആത്മഹത്യ ചെയ്തത്. പുനലൂര്‍ ഡിപ്പോയിലെ എ.ടി.ഒക്കെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പുനലൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആയിരുന്ന നാസറുദ്ദീനെ കണ്ണൂരിലെ പയ്യന്നൂര്‍ ഡിപ്പോയിലേക്കും അവിടെ നിന്ന് പത്തനംതിട്ട ഡിപ്പോയിലേക്കും സ്ഥലം മാറ്റിയിരുന്നു. തുടരെ സ്ഥലംമാറ്റം നടന്നതോടെ മാനസികമായി തകര്‍ന്ന നാസറുദ്ദീന്‍ മൂന്ന് മാസമായി ജോലിക്ക് പോയിരുന്നില്ല. രാവിലെ ആയിരനല്ലൂര്‍ പാലത്തിന് സമീപത്തെ താല്‍ക്കാലിക ഷെഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

SHARE