Connect with us

More

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബി

Published

on

വായ്പ നല്‍കരുതെന്നാവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബികള്‍ നീക്കം തുടങ്ങി. കെ.എസ്.ആര്‍.ടി.സിക്ക് മൂവായിരം കോടിയുടെ വായ്പ നല്‍കരുതെന്ന് ആവശ്യപ്പെട്ട് കണ്‍സോര്‍ഷ്യത്തില്‍ അംഗമായ ബാങ്കിനെ സമീപിച്ചിരിക്കുകയാണ് പ്രമുഖ ബസ് ഉടമയുടെ അടുത്ത ബന്ധു. വിവരം പുറത്ത് വന്നതോടെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാറിനെ സമീപിച്ചു.
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍ടി.സിയുടെ അവസാന പിടിവള്ളിയാണ് ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കിയ വായ്പാ കരാര്‍. 3200 കോടിയുടെ വായ്പക്കാണ്് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണ ഉണ്ടാക്കിയത്. അതു പൊളിക്കാനാണ് സ്വകാര്യ ബസ് ലോബിയുടെ ശ്രമം. വായ്പാ തുക തിരിച്ചടക്കാനുള്ള ആസ്തി കെ.എസ്.ആര്‍.ടി.സിക്ക് ഇല്ലെന്നും വായ്പ കൊടുത്ത് കുഴപ്പത്തിലാകരുതെന്നും കാണിച്ച് കൊല്ലം സ്വദേശി വിനായക് ആണ് കണ്‍സോര്‍ഷ്യത്തിലെ ഒരു ബാങ്കിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം ബാങ്ക് അധികൃതര്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ഹേമചന്ദ്രനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിനായകിന് പിന്നില്‍ ബസ് ഉടമയാണെന്ന് വ്യക്തമായത്. കൊല്ലത്തെ സ്വകാര്യ ബസ് ഉടമ ശരണ്യ മനോജിന്റെ ബന്ധുവാണ് വിവേക്.
നേരത്തെ സര്‍ക്കാര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തയാറായിട്ടും സ്വകാര്യ ബസ് ഉടമകള്‍ സമരം തുടരുകയായിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു നാലു ദിവസം സമരം നടത്തിയത്. എന്നാല്‍ പിന്നീട് ബസ് ഉടമകള്‍ക്കിടയില്‍ തന്നെ ഭിന്നത ഉടലെടുക്കകയും യാതൊന്നും നേടാതെ സമരം അവസാനിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സിക്ക് വായ്പ നല്‍കുന്നത് തടയാന്‍ സ്വകാര്യ ബസുടമകള്‍ ഇടപെട്ടുവെന്ന വിവരം പുറത്തുവന്നത്.
കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തില്‍ ഭൂരിഭാഗവും പലിശയിനത്തില്‍ കൊണ്ടുപോയത് കെ.ടി.ഡി.എഫ്.സിയായിരുന്നു. 14 ശതമാനത്തിലേറെ പലിശക്കാണ് ഇവിടെനിന്ന് കോര്‍പറേഷന്‍ വായ്പയെടുത്തിരുന്നത്. മാസം 90 കോടി രൂപയായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ തിരിച്ചടവ്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് എട്ടുശതമാനം നിരക്കിലാണ് വായ്പ ലഭിക്കുന്നത്. പലിശനിരക്കിലെ വ്യത്യാസംകാരണം ഇത് മാസം 30 കോടിയായി ചുരുങ്ങും. ഇത് പ്രതിസന്ധിയുടെ ആഴം കുറക്കുമെന്ന് കണ്ടാണ് ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണയിലെത്തിയത്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending