സെക്രട്ടേറിയറ്റിനകത്ത് കെ.എസ്.യു പ്രതിഷേധം

സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിനകത്ത് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പൊലീസും പിടികൂടിയെങ്കിലും അതിലൊരാള്‍ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

SHARE