കുറ്റിയാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കക്കട്ടില്‍ മണിയൂര്‍താഴം നാണു മാസ്റ്ററാണ് മരിച്ചത്. ഡോക്ടറെ കാണാന്‍ രാവിലെ വീട്ടില്‍ നിന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്.

കാറിന് തീപിടിക്കാന്‍ കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ഥ കാരണം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു.

SHARE