കുവൈത്തില്‍ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്തില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന്‍ (43) ആണ് മരിച്ചത്. കോവിഡ് ബാധിച്ച സിറ്റി സെന്റര്‍ ജീവനക്കാരനായിരുന്ന മൊയ്തീന്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ജാബിര്‍ ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്. നേരത്തെ കോവിഡ് ബാധയെ തുടര്‍ന്ന് ഫര്‍വാനിയ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ പതിനെട്ടിനാണ് ഇദ്ദേഹത്തെ ഫര്‍വാനിയയില്‍ നിന്നും ജാബിര്‍ ആസ്പത്രിയിലേക്ക് മാറ്റിയത്.