ഈ മാസം 28നു മുമ്പ് കെവൈസി പാലിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നിശ്ചലമാകും

ഫെബ്രുവരി 28നു മുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാവില്ല.എസ്ബിഐ ഈ ക്ര്യം വ്യക്തമാക്കി അറിയിപ്പ് നല്‍കി. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് കെവൈസി മാനദണ്ഡം നിര്‍ബന്ധമാക്കിയത്.

പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും നല്‍കി ഉപഭേക്താവിന്റെ വിലാസം ബാങ്കിന് നല്‍കുക എന്നതാണ് കെവൈസി കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതോടൊപ്പം ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കിയാല്‍മതി.

SHARE